Sunday, December 17, 2006

ചെന്നൈ ബൂലോഗ സംഗമം

എല്ലാവര്‍ക്കും നമസ്കാരം.

ഒരു പ്രധാന അറിയിപ്പ്...

ചെന്നൈയിലെ ബ്ലോഗര്‍മാര്‍ക്കായി ഒരു സംഘം തുടങ്ങിയ വിവരം മുന്‍പേ തന്നെ എല്ലാവരും അറിഞ്ഞുകാണുമല്ലൊ. ബൂലോഗത്തിലെ കൂട്ടായ്മയുടെ മറ്റൊരു അദ്ധ്യായം ആകട്ടെ ചെന്നൈ ബൂലോഗം! അതിനാല്‍ തന്നെ ചെന്നൈയില്‍ ജീവിക്കുന്ന പ്രിയ ബൂലോഗ സുഹൃത്തുക്കള്‍ ‘ചെന്നൈ മക്കള്‍‘ എന്ന ഈ ബ്ലോഗില്‍ അംഗങ്ങളാകാന്‍ താല്പര്യപ്പെടുന്നു.


വലിയ കാലതാമസം ഇല്ലാതെ തന്നെ, ചെന്നൈയില്‍ വച്ച് ഒരു ബൂലോഗ സംഗമം നടത്തുക എന്ന ഒരു ഉദ്ദേശ്ശ്യം കൂടി ഈ ഉദ്യമത്തിനുള്ള വിവരം നിങ്ങളേവരേയും അറിയിച്ചുകൊള്ളട്ടെ.


ഈ ബ്ലോഗില്‍ അംഗമാകാന്‍, naadaroopi@yahoo.co.in എന്ന ഈ-തപാല്‍ മേല്‍‌വിലാസത്തില്‍ ഒരു കത്തയക്കുക. കത്തില്‍, താങ്കളുടെ പേരു കൂടി രേഖപ്പെടുത്തുന്നത് ഉത്തമം.


--
ചെന്നൈയില്‍ നിന്നും,

നിങ്ങളുടെ സ്വന്തം പൊന്നമ്പലം

11 comments:

ദേവന്‍ said...

എന്‍ രത്തത്തിന്‍ രത്തമാന തമിഴ് മക്കളേ, അന്‍പു വാഴ്ത്തുക്കള്‍.

മീറ്റില്‍ എനിക്കു മാറ്റിവച്ച പങ്കു കൂടി ബെന്നിക്ക് കൊടുത്തേക്കണേ പൊന്നമ്പലമേ(എനിക്കിട്ട് എന്താ വച്ചിരിക്കുന്നതെന്ന് ഒരൂഹമുണ്ട്)

Unknown said...

ചെന്നായ്ക്കാരെ കാണാനും മീറ്റാനും ആഗ്രഹമുണ്ട് എങ്കിലും “മദ്യവും മദിരാശിയും അരുതേ മോനേ“ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. വെരി സോറി. :-)

ചെന്നൈ മക്കള്‍ക്ക് അഭിവാദ്യങ്ങള്‍! ആശംസകള്‍!

ദിവാസ്വപ്നം said...

ചെന്നൈ ബ്ലൊഗ്‌ കൂട്ടായ്മയ്ക്ക്‌ എല്ലാ ആശംസകളും.

ദില്‍ബന്റെ 'മദിരാശി' ഇഷ്ടപെട്ടു

Siju | സിജു said...

ചെന്നൈ സിങ്കങ്ങളേ, പുലികളേ..
ജനവരി മാതത്തില്‍ ഞാന്‍ ചെന്നൈയിലേക്കു തിരുപ്പിവരേന്‍
അപ്പോ അങ്കെ പാക്കലാം

Sreejith K. said...

എല്ലാ ആശംസകളും പൊന്നമ്പലമേ.

ബ്ലോഗില്‍ കോണ്ട്രിബ്യൂട്ടേര്‍സ് എന്നതും കൊടുത്താല്‍ ചെന്നെയില്‍ എത്ര പേരുണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. ശ്രദ്ധിക്കുമല്ലോ.

mydailypassiveincome said...

പൊന്നമ്പലം, ആശംസകള്‍.

സിജു,

ഉങ്കളെ ചെന്നായ്ക്ക് കൊടുക്കമാട്ടേന്‍!!!

ഉങ്കളുടെ പേര്‍ ഇന്ത ദില്ലി ബ്ലോഗില്‍ ആഹയാല്‍ റ്റി. സി. തരമാട്ടേന്‍. ;)

ഒ.ടോ. തമിള്‍ കൊഞ്ജം കൊഞ്ജം തെരയാത്.. ;)

Anonymous said...

പൊന്നമ്പലമേ....

ഇവിടെ ഒരാളുണ്ടേ....മദിരാശിയില്‍.....

..കൊച്ചുഗുപ്തന്‍

Devadas V.M. said...

ദ് പ്പോ ന്ന്തിനാ വൈകിക്കണേ?

Siju | സിജു said...

ഇനി എനിക്ക് വേണ്ടിയാണ് കാത്തിരുന്നതെങ്കില്‍ ഞാനും എത്തി
അപ്പോ നമുക്ക് തുടങ്ങുകയല്ലേ..

Devadas V.M. said...

എല്ലാവര്‍ക്കും “ഹാപ്പി പൊങ്കല്‍” ആശംസകള്‍

ലോനപ്പന്‍

Anonymous said...

ചെന്നൈ മീറ്റ് നടന്നിരുന്നുവോ ?