എല്ലാവര്‍ക്കും നമസ്കാരം.
ഒരു പ്രധാന അറിയിപ്പ്...
ചെന്നൈയിലെ ബ്ലോഗര്‍മാര്‍ക്കായി ഒരു സംഘം തുടങ്ങിയ വിവരം മുന്‍പേ തന്നെ എല്ലാവരും അറിഞ്ഞുകാണുമല്ലൊ. ബൂലോഗത്തിലെ കൂട്ടായ്മയുടെ മറ്റൊരു അദ്ധ്യായം ആകട്ടെ ചെന്നൈ ബൂലോഗം! അതിനാല്‍ തന്നെ ചെന്നൈയില്‍ ജീവിക്കുന്ന പ്രിയ ബൂലോഗ സുഹൃത്തുക്കള്‍ ‘ചെന്നൈ മക്കള്‍‘ എന്ന ഈ ബ്ലോഗില്‍ അംഗങ്ങളാകാന്‍ താല്പര്യപ്പെടുന്നു.
വലിയ കാലതാമസം ഇല്ലാതെ തന്നെ, ചെന്നൈയില്‍ വച്ച് ഒരു ബൂലോഗ സംഗമം നടത്തുക എന്ന ഒരു ഉദ്ദേശ്ശ്യം കൂടി ഈ ഉദ്യമത്തിനുള്ള വിവരം നിങ്ങളേവരേയും അറിയിച്ചുകൊള്ളട്ടെ.
ഈ ബ്ലോഗില്‍ അംഗമാകാന്‍, naadaroopi@yahoo.co.in എന്ന ഈ-തപാല്‍ മേല്‍വിലാസത്തില്‍ ഒരു കത്തയക്കുക. കത്തില്‍, താങ്കളുടെ പേരു കൂടി രേഖപ്പെടുത്തുന്നത് ഉത്തമം.
--
ചെന്നൈയില്‍ നിന്നും,
നിങ്ങളുടെ സ്വന്തം പൊന്നമ്പലം
Sunday, December 17, 2006
ചെന്നൈ ബൂലോഗ സംഗമം
Posted by Santhosh Janardhanan at 02:35 11 comments Links to this post
Tuesday, December 05, 2006
ഇത് ചെന്നൈയിലെ ഗണപതിക്ക്
ഓം
ഗണാനാം ത്വാ ഗണപതിഗും
ഹവാമഹേ കവിം കവീനാം
ഉപമശ്രമശ്രമം
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത ആന:
ശൃണ്വന്നോ ദിപി സീഥ സാധനം
ഓം മഹാഗണപതയേ നമ:
ഇത് “ചെന്നൈ മക്കള്‍” ബ്ലോഗ്. ചെന്നൈയുമായി ബന്ധമുള്ള ബൂലോഗര്‍ക്കായി, ‘ചെന്നൈ നിനൈവുകള്‍’ പങ്കു വയ്ക്കാന്‍ ഒരിടം. ഇതില്‍ ബ്ലോഗാന്‍ ചെന്നൈയില്‍ താമസിക്കണം, ചെന്നൈയില്‍ ജോലി ചെയ്യണം എന്നൊന്നും ഇല്ല... ചെന്നൈയെ കുറിച്ച് ഒരു അറിവ് പകരാന്‍ സാധിക്കുന്ന ആര്‍ക്കും അംഗമാകാം.
നിങ്ങളുടെ പ്രതികരണം കാത്ത്,
പൊന്നമ്പലം
Posted by Santhosh Janardhanan at 04:55 6 comments Links to this post
Subscribe to:
Posts (Atom)