Sunday, March 25, 2007

ഒടുവില്‍ അത് സംഭവിച്ചു

പണ്ട് നമ്പൂരി പറഞ്ഞ മാതിരി- എല്ലാം ശ്ശഠ പഠേ ശ്ശഠ പഠേന്നായിരുന്നു...

ഇന്നലെ (24, മാര്‍ച്ച് 2007 ശനി) രാത്രി പതിനൊന്നര മണി ആയപ്പോള്‍ എനിക്കും ശ്രീമാന്‍ ആനക്കൂടനും ഒരു വെളിപാടുണ്ടായി. ചെന്നൈയില്‍ ഇതു വരെ ഒരു ബ്ലോഗേഴ്സ് മീറ്റ് നടന്നില്ലല്ലോ എന്ന്. അങ്ങനെ കൂമന്‍ കൂവുന്ന നേരത്ത് ഠപ്പേ എന്ന് ഉദിച്ച ഒരു ഐഡിയ, മേല്‍പ്പറഞ്ഞ പോലെ വളരെ പെട്ടെന്ന് പ്രാവര്‍ത്തികമാകാന്‍ വലിയ പ്രയാസമൊന്നും ഉണ്ടായില്ല.

ചെന്നൈയിലെ എല്ലാ ബ്ലോഗ-ബ്ലോഗിനിമാരുടെയും കോണ്ടാക്റ്റ് ഇല്ലാതെ പോയതിനാല്‍ എല്ലാരേം വിളിക്കാന്‍ പറ്റിയില്ല. അതിനു നേരത്തെകൂട്ടി മാപ്പ് അപേക്ഷിച്ചുകൊള്ളട്ടെ. അടുത്ത മീറ്റില്‍ എല്ലാര്‍ക്കും മീറ്റാം....!

ഒത്തുകൂടിയത് മ്മ്‌ടെ കോടമ്പാക്കം ഹൈറോഡിലുള്ള ‘കുമരകം റെസ്റ്ററന്റില്‍’. ഞാന്‍ പതിവു പോലെ തന്നെ തീറ്റ തന്നെ മെയിന്‍ ആയുധമാക്കി മുന്നേറി. അതിനു ശേഷം ഇമ്മിണി ‘വീരഭദ്ര‘ സേവയ്ക്കായി ചേട്ടന്മാരെ അനുഗമിച്ചു.

കൂട്ടായ്മ എന്നും ഉത്സവം തന്നെ...

എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ചില നിമിഷങ്ങള്‍ ചുവടെ:


ശ്രീ ആനക്കൂടന്‍


ലോനപ്പന്‍, ആനക്കൂടന്‍ പിന്നെ കാളിയന്‍


ഊണ് മേശ... എല്ലാരും തിരക്കിലാ...


തമിഴ് നാടിന്റെ സ്വന്തം ടാസ്മാക്ക്!


യെസ്, ഇറ്റ് ഈസ് റമനോവ്



മിനിറ്റ്സ് ഓഫ് മീറ്റിങ്!


ചെന്നൈയിലെ ബൂലോകത്തിന്റെ ഒരു ഭാഗം.

13 comments:

Unknown said...

ദേ അണ്ണന്മാരേ... ഒന്നിങ്ങ്‌ട് നോക്കിയേ...

Rasheed Chalil said...

അപ്പോ ആ meet ഉം meat ഉം കഴിഞ്ഞല്ലേ... അഭിനന്ദങ്ങള്‍... ആശംസകള്‍

Unknown said...

ഹ ഹ...
കൊള്ളാം.. കല‍ക്കിയിട്ടുണ്ട്. ലോനപ്പനെ അവസാന പടത്തില്‍ നാലാള് കൂടിയാണ് പിടിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. മിനിറ്റ്സ് ഓഫ് ദി മീറ്റ് കലക്കി.

ഓടോ:ഞാന്‍ ചെന്നൈയില്‍ വരുമ്പോള്‍ നടത്തുന്ന മീറ്റ് ശരവണഭവനില്‍ അല്ലെങ്കില്‍ അഡയാര്‍ ആനന്ദഭവനില്‍. ഒന്‍ലി തൈര്‍ ശാദം. ശുദ്ധമാന തമിള്‍ വെജ് ഭക്ഷണം.

sandoz said...

ഹ.ഹ,ഹ..മീറ്റ ആയാലും നില്‍പ്പനടിക്ക്‌ കുറവൊന്നും ഇല്ലല്ലോ.......ഡാ ലോനപ്പാ......ഇങ്ങട്‌ നോക്കടാ......അടിച്ച്‌ കോണ്‍ തെറ്റി എനിക്കിപ്പോ വിവിയെ കാണണം എന്നു വിളിച്ച്‌ പറയരുതെട്ടാ.......

asdfasdf asfdasdf said...

ആശംസകള്‍..
ഹ ഹ ഹ.. അപ്പോ ഇതാണോ ഈ മീറ്റ് മീറ്റ് എന്നു പറയുന്നത് ?
ലോനപ്പാ.. ഇപ്പോ ഇതാ പരിപാടി അല്ലേ..

Unknown said...

ആനക്കൂടനെ കണ്ട് പരിചയം തോന്നുന്നില്ല. ലോനപ്പനും തൊടുപുഴക്കാരനാണോ( അങ്ങനെ ഇവിടെയോ ആരോ പറഞ്ഞതു പോലെ)? എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നുന്ന മുഖം .

എല്ലാരെയും കണ്ടതില്‍ സന്തോഷം! പൊന്നമ്പലത്തിന് നന്ദി.

അവസാനഫോട്ടോയിലെ 2 വണ്ടികള്‍ മീറ്റി അടിച്ച് ഫ്ലാറ്റായവരെ എടുത്തിട്ട് കൊണ്ടുപോകാനാണോ??

ദേവന്‍ said...

മീറ്റിയവര്‍ക്ക്‌ അഭിവാദ്യങ്ങള്‍! മിനിറ്റ്‌സ്‌ എന്ന് എഴുതിയത്‌ മിനിട്ടുകള്‍ക്കം എല്ലാം കാലിയാക്കി കമിഴ്ത്തി വച്ചു എന്നാണോ

ഈ റമനോവ്‌ ഞാന്‍ കണ്ടിട്ടില്ലല്ലോ, എന്താ സാധനം, വോഡ്കയാ?

Unknown said...

ഇത്തിരിഭായ്: മ്‌മ്‌മ്... അങ്ങനെ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടായി...

ദില്‍ബു: ശരവണ ഭവന്‍, മൈലാപൂരില്‍ ഒരു ബ്രാഞ്ച് തുടങ്ങി. അവിടെ ആവാം എന്താ?!!

സാന്‍ഡോസ്: നിപ്പനായാലും ഇരുപ്പനായാലും ലത് ലത് തന്നെയല്ലെ ന്റെ സാന്റൊസേ

കെ.എം: :)

സപ്തന്‍‌ജി: നന്ദിക്കു നന്ദി!

ദേവേട്ടന്‍: അതെ, വോഡ്ക!

Anonymous said...

പൊന്നമ്പലം ഒരു കാര്യം വിട്ടു അല്ലേ? മീറ്റ് നടത്താന്‍ സഹായിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിക്കും കുമരകം റസ്റ്ററന്റ് ഉടമ സാജന്‍ അവര്‍കള്‍ക്കും നന്ദി രേഖപ്പെടുത്തേണ്ടതായിരുന്നു. സാരമില്ല..

ഞാന്‍ കുപ്പി തുറക്കുന്ന ഫോട്ടോ തന്നെ ഇട്ട് അലമ്പാക്കി അല്ലേ... അടുത്ത മീറ്റിന് ഞാനും ക്യാമറ കൊണ്ടുവരുന്നുണ്ട്..

ദേവേട്ടോ റൊമനോവ് അല്ലാ, റാല്‍മിനോവ് ആയിരുന്നു സാധനം.. കിടിലനാ :)

അനിയന്‍കുട്ടി | aniyankutti said...

സാര്‍..ഒരാള്‍ ഇവിടെ ഉണ്ടായിരുന്നു...ഇപ്പോള്‍ ഉണ്ട ആയി...
ഞാനും ചെന്നൈ-യില്‍ കഞ്ഞിക്കു വക തേടി വന്നതാണ്. ബ്ളോഗാന്‍ തുടങ്ങീട്ട് അധികമായില്ല.. എന്നാലും ഒന്നു രണ്ടു സാധനങ്ങള്‍ പൂശീട്ടുണ്ട്. ബ്ളോഗുകള്‍ഉം ചര്‍ച്ചകളും വായിക്കുകയാണ്‌ ഇപ്പോളത്തെ സമയംപോക്കുകളിലൊന്ന്. ഇനി മീറ്റുമ്പോള്‍ എന്നെക്കൂടി അറിയിക്കാന്‍ ഓര്‍മ്മിക്കുമല്ലോ... വാക്കു പാലിച്ചു ശീലം ഇല്ലെങ്കിലും സമയം കണ്ടെത്തി കൂടുന്നതായിരിക്കുമെന്നു സധൈര്യം പ്രഖ്യാപിച്ചു കൊള്ളുന്നു... കൂടിയവര്‍ക്കെല്ലാം ആശംസകള്‍.. ജയ് ചെന്നൈ മക്കള്‍... ജയ് ബ്ളോഗര്‍ മക്കള്‍...

പി.കു.(പിന്‍കുറിപ്പ്) : വീരഭദ്രസേവ ഇല്ല... ഇത്രേം പിടിച്ചു നിന്ന നിലക്ക് ഇനിപ്പൊ തൊടങ്ങാനും ഉദ്ദേശല്‌ല്യ... പക്ഷേ, ഒന്നു നിര്‍ബന്ധിച്ചാല്‍....... ജയ് വീരഭദ്രര്‍ മക്കള്‍....

Sathees Makkoth | Asha Revamma said...

അവസാന പടത്തില്‍ പഞ്ചപാണ്ട(ണ്ടി)വരഞ്ചുപേരുടെ പേരു കാണാനില്ലല്ലോ...

ഉണ്ണിക്കുട്ടന്‍ said...

പൊന്നമ്പലം വിളിച്ചെങ്കിലും അന്ന് നാട്ടില്‍ ആയിരുന്നതിനാല്‍ മീറ്റാന്‍ പറ്റീല. അടുത്ത മീറ്റിനു ഞാന്‍ എന്തായാലും കാണും . അന്നു കുപ്പി ഇതൊന്നും പോര മോനേ..

ഫോട്ടോസും അടിക്കുറിപ്പും കലക്കി

Nikhil said...

ചെന്നൈയില്‍ എത്തിയിട്ടധികം നാളായില്ല. ബാങ്ളൂര്‍ യൂണിയനീന്നു പുറത്തായോന്നും പിടിയില്ല. അടുത്ത മീറ്റിനു എല്ലാവരേം നേരിട്ടു പരിചയപ്പെടാം.