Monday, July 09, 2007

ചെന്നൈയും എഫ് എമ്മും

ചെന്നൈ എന്ന് കേട്ടാല്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് എന്താണ് എന്ന് ചോദിച്ചാല്‍ ‍90% ആള്‍ക്കാരും പറയുന്നത്- ഇഡ്ഡലി-ചട്നി-സാമ്പാര്‍-വട കോമ്പിനേഷനെ പറ്റിയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇനി വരുന്ന ദിവസങ്ങളില്‍ അത് മാറും എന്നതിന് യാതൊരു വിധ സംശയവും വേണ്ട.

ചെന്നൈയില്‍, മൈലാപ്പൂരില്‍ നിന്നും ടി.നഗര്‍ വരെ പോണം. ഏറ്റവും എളുപ്പമുള്ള വഴി- ലസ്സ്-ആള്‍വാര്‍പേട്ട-തേനാമ്പേട്ട-പോണ്ഡി ബസാര്‍-ടി.നഗര്‍ റൂട്ടില്‍ ഓടുന്ന ഷെയര്‍ ഓട്ടോകളെ ആശ്രയിക്കുക എന്നതാണ്. എല്ലാ ഓട്ടോയിലും പണ്ട് വിശാലന്‍ ചേട്ടന്‍റെ ആന്‍റപ്പന്റെ ഓട്ടോ മാതിരിയുള്ള, തട്ട്പൊളിപ്പന്‍ ഓട്ടോകള്‍. പക്ഷേ ഉള്ളില്‍ സ്റ്റീരിയോ ഒന്നും ഇല്ല. ഉള്ളത് ഒരു റേഡിയോ ആണ്. ഫുള്‍ റ്റൈം അതിങ്ങനെ പാടിക്കൊണ്ടിരിക്കും. ഭീം സെന്‍ ജോഷി, എം.എസ് സുബ്ബുലക്ഷ്മി, അനൂപ് ജലോട്ടാ തുടങ്ങിയവരുടെ ഹെവി വെയ്റ്റ് സാമാനങ്ങള്‍ ഇറക്കുന്ന ആകാശവാണി അല്ല... എഫ്.എം റേഡിയോ. ചെന്നൈയില്‍ എഫ്.എം വിപ്ലവം കൊണ്ട് വന്നത് സണ്‍ റ്റിവിക്കാരാണെന്ന് തന്നെ പറയാം. ഇന്ന് ഏത് ഹോട്ടലില്‍ കയറിയാലും, ഷയര്‍ ഓട്ടോ, സൈക്കിള്‍ റിക്ഷ, ടാക്സി എന്നിവ എല്ലാം എഫ്.എം റേഡിയോയുടെ താളത്തിനൊത്ത് ഓടുന്നു! സൂര്യന്‍ എഫ്.എം, റേഡിയോ മിര്‍ച്ചി, ഹെലോ എഫ്.എം, റേഡിയോ സിറ്റി തുടങ്ങി ഏകദേശം ഒന്‍പതോളം എഫ്.എം പ്രൊവൈഡേര്‍സ് ചെന്നൈയില്‍ ഉണ്ട്. ഓരോ റേഡിയോ സ്റ്റേഷനുകള്‍ക്കും അവരുടേതായ പ്രത്യേകതകള്‍ ഉണ്ട്.

സൂര്യന്‍ എഫ് എം, സണ്‍ നെറ്റ്‌വര്‍ക്കിന്റെ താണ്. അവരുടെ റ്റാഗ് ലൈന്‍ - “കേളുങ്ക, കേളുങ്ക, കേട്ടുക്കിട്ടേ ഇരുങ്ക” എന്നാണ്. അത് പോലെ തന്നെ:

റേഡിയോ മിര്‍ച്ചി - “സെമ്മാ ഹോട്ട് മച്ചീ...”
റേഡിയോ വണ്‍ - “നോണ്‍ സ്റ്റോപ് ഹിറ്റ്സ്, നോണ്‍ സ്റ്റോപ് മജാ”
ഹലോ എഫ് എം - “ഇത് താന്‍ റൈറ്റ് നമ്പര്‍”
റേഡിയോ സിറ്റി - “നമ്മ സിറ്റി നമ്മ ലൈഫ്”
ബിഗ് എഫ് എം - കേള്‍ക്കലാം പേസലാം ലൈഫ് കൊണ്ടാടലാം”

എന്നിങ്ങനെ രസകരമായ റ്റാഗ്‌ലൈനുകളോട് കൂടി ആ പട്ടിക നീളുന്നു. ഇതില്‍ എല്ലാം 24 മണിക്കൂറും പരിപാടികള്‍ ഉണ്ട്. 24 മണിക്കൂറും യൂസര്‍ ഇന്ററാക്ഷനും ഉണ്ട്.

മുഖ്യമായും, കമ്പനി ക്യാബ് ഡ്രൈവേഴ്സ്, റ്റാക്സി ഡ്രൈവേഴ്സ്, ഓട്ടോ, ചായക്കട എന്നിവിടങ്ങളില്‍ മാത്രമാണ് ശ്രോതാക്കള്‍ ഉള്ളത് എന്ന് കരുതിയാല്‍ തെറ്റി. മൊബൈല്ഇല്‍ എഫ് എം ഉള്ള എല്ലാരും ആ സുന കാതില്‍ ഘടിപ്പിച്ചായിരിക്കും നില്‍ക്കുന്നത് (ഞാനും). ഇനി മൊബൈല്‍ ഇല്ലാത്തവര്‍ക്കായി, 30 രൂപ മുതല്‍ 140 രൂപ വരെ വിലകളില്‍ എഫ് എം റേഡിയോകള്‍ കിട്ടും (പാര്‍ക്ക് റെയില്‍‌വേസ്റ്റേഷന്‍, രംഗനാഥന്‍ തെരുവ്, പോണ്ഢി ബസാര്‍). ചുരുക്കം പറഞ്ഞാല്‍ ഇന്ന് റേഡിയോ ഇല്ലാതെ ചെന്നൈ വാസികള്‍ക്ക് മറ്റൊരു ഫുള്‍ റ്റൈം മനോരഞ്ജന്‍ നഹി നഹി.

6 comments:

പൊന്നമ്പലം said...

വെറുതേ ഇരുന്നപ്പൊ ഒരു പോസ്റ്റ്

മെലോഡിയസ് said...

കേരളത്തിലും ഉടനെ തന്നെ സ്വകാര്യ എഫ്.എം സ്‌റ്റേഷനുകള്‍ വരും. ഏഷ്യാനെറ്റ്, മാതൃഭൂമി, മലയാള മനോരമ എന്നിവയുടെ കീഴില്‍ ആകും മിക്കതും..വരട്ടെ..കാത്തിരുന്ന് കാണാം.

അനിയന്‍കുട്ടി said...

നല്ല പോസ്റ്റ്...എഫ്.എം ഒരു വിപ്ളവം തന്നെ. ഏഷ്യാനെറ്റ്-ന്‍റെ RM റേഡിയോ ഇടക്കു കുറച്ചു നാള്‍ കേട്ടിരുന്നു. ഇഷ്ടായിരുന്നു. പക്ഷേ, അതിപ്പൊ വേള്‍ഡ് സ്പേസിലല്ലേ കിട്ടൂ...അതു പോയപ്പൊ കേള്‍ക്കലും നിന്നു.

എന്നാലും എന്‍റെ പൊന്നമ്പലമേ, പാണ്ടി ബസാറിനോട് എന്തുരു ബഹുമാനമാ സാമീ നിങ്ങക്ക്.... പോണ്ഡി ബസാറെ, പോണ്ഡി ബസാറ്....ഹിഹിഹിഹി!!
തമിഴമ്മാരു വരെ പാണ്ടീന്നു പറയുമ്പ, നമ്മളെന്തൂട്ടിനാഷ്ടാ?? :) (വെറുതെ പറഞ്ഞതാ...മെക്കട്ടു കേറല്ലേ, ഓടിക്കളയും)

undapri said...

ചെന്നെ മക്കളുടെ കൂടെ കൂടിയാലോ എന്നൊരാശ. നിറവേറുമോ മച്ചാ..?

പൊന്നമ്പലം said...

അനിയന്‍‌കുട്ടി,

അത് പോണ്ഡിച്ചേരിയില്‍ നിന്നും വന്നവര്‍ തുടങ്ങിയ ബസാര്‍ ആണ്. അതുകൊണ്ടാണ് അത് പോണ്ഡി ബസാര്‍ ആയത്. മധുരക്കടുത്തൊക്കെ ഉള്ളതാണ് പാണ്ടി. അതും പാണ്ടി അല്ല, പാണ്ട്യ നാടാണ്.


ഉണ്ടാപ്രി,

നിറവേറ്റാം. റെസ്യൂം അയച്ച് താ.

പഴയ ചെന്നൈവാസി ...... said...

ചെന്നൈ എന്ന് കേട്ടാല്‍ ആദ്യം ഓടിയെത്തുന്നത് തങ്ങള്‍ പറഞ്ഞതു ഒന്നും അല്ല ,,
വെറും വെള്ളം.......തണ്ണി അതു‌ മാത്രമാണ് ,
ബാക്കി എല്ലാം secondary ,,,,,,,,,,,,,,