Sunday, May 13, 2007

ചെന്നൈ ബൂലോക മീറ്റ് v2.01

ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ചെന്നൈ ബൂലോഗ സംഗമം ഇന്ന് ചെന്നൈ അണ്ണാനഗറിലെ ശ്രീ. വിശ്വേശ്വരയ്യാ ടവര്‍ പാര്‍ക്കില്‍ വച്ച് നടന്നിരുന്നു. ബൂലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീമാന്‍ ദില്‍ബാജിയെ ആദരിക്കുക എന്നതായിരുന്നു മീറ്റിന്റെ അത്യന്തം കാതലായ ഉദ്ദേശ്ശ്യം. അതിന്റെ വിശദ വിവരങ്ങളിലേക്ക്.

രണ്ടായിരത്തിയേഴാമാണ്ട് മേയ് മാസം പന്ത്രണ്ടാം തിയ്യതി. ചെന്നൈമാനഗരത്തില്‍ ‘അഗ്നി നക്ഷ്ത്രം’ എന്ന അത്ഭുത പ്രതിഭാസം തുടങ്ങി ഒരാഴ്ചയായ സമയം. അതായത് അന്തരീക്ഷ താപനില 40 ഡിഗ്രീക്ക് താഴെ വരില്ല. ഇപ്പറഞ്ഞ പ്രതിഭാസഹേതുനാ, തണ്ടൊടിഞ്ഞ താമരേടെകൂട്ട് പൊന്നമ്പലം തണികാചലം റോഡ്, അമോഗാ സുപ്രഭാതം ആറാം നമ്പര്‍ ഫ്ലാറ്റില്‍ ഒരു സന്ധ്യമയക്കത്തില്‍ കിടക്കുന്നു(ഉച്ച മയക്കത്തിന്റെ എക്സ്റ്റന്‍ഷന്‍[കഴിഞ്ഞ ദിവസം രാത്രി കിടന്നത് അടുത്ത ദിവസം രാവിലെയായതിന്റെ ഓരോ പ്രശ്നങ്ങള്‍! കണ്‍ഫ്യൂഷനായല്ലെ?]) ഉറക്കത്തിന്റെ അഗാധ തലങ്ങളില്‍ മണ്ണ്‌മാന്തിക്കപ്പലോടിച്ചു കളിച്ചുകിടന്ന പൊന്നമ്പലത്തിന്റെ സോണി എറിക്സണ്‍ കെ 750 ഐ -ലെ കിളി ചിലച്ചു(യെന്തര് പ്വാസ്സ്‌ള്...പങ്കം തന്ന...). വിളിച്ചതാരെന്നോ, എന്തിനെന്നൊ ഒന്നും അറിയില്ല... ഫോണെടുത്ത് ഏതാണ്ട് പറഞ്ഞ് കട്ട് ചെയ്തു. പിന്നെ മയക്കത്തില്‍ നിന്നുണര്‍ന്ന് ഫോണില്‍ നോക്കിയപ്പൊ മനസ്സിലായി ശ്രീ. ലോന/വിവി/ദാസേട്ടന്‍ വിളിച്ചിരുന്നു എന്ന്. തിരിച്ചു വിളിച്ചു. അപ്പോളാണ് സംഗതിയറിയുന്നത്. ഡില്‍ബര്‍ട്ട് മെന്റല്‍ ഡിസൂസ എത്തിയെന്ന്‌! മ്മ്‌ടെ ദില്‍ബന്‍ തന്നെ! അടുത്ത ദിവസം മീറ്റ് ഉണ്ടെന്ന് പറഞ്ഞു. സമയം രാത്രി പത്തരയായെന്നൊന്നും നോക്കീല, അടുത്ത കാള്‍ നേരെ ദില്‍ബന്... ദില്‍ബന്‍ ഉറക്കത്തിലായിരുന്നെന്ന് തോന്നുന്നു. അവന്‍ എന്താണ്ടൊക്കെ പിച്ചും പേയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു (സംസാരിച്ചൂട്ടോ!). ദില്‍ബന്റെ ശബ്ദം കേട്ടാല്‍ പറയില്ല, അവന്‍ ഇത്ര ചെറിയ കുട്ടിയാണെന്ന്.

ഞായറാഴ്ച്ച പതിവ് പോലെ രാവിലെ തന്നെ നേരം വെളുത്തു. കൊടകരയില്‍ കോഴി കൂവി, ചെന്നൈയില്‍ കോളി കൂവിയാച്ച്, തിരുവനന്തപുരത്ത് ക്വാഴിയള് കൂവിയള്! ഷെഡ്യൂള്‍ കാള്‍ എത്തി. ഉച്ചക്ക് മൂന്ന് മണിക്ക് അണ്ണാനഗറിലെ ടവര്‍പാര്‍ക്കില്‍. ഓക്കെ... എല്ലാം അടിപൊളി. ഉച്ചക്ക് ഗീതാകഫെയിലെ ലിമിറ്റഡ് മീത്സ് കഴിച്ച് വിഷമത്തോടെ 41.35 രൂപ (40.00 + വാറ്റ്) കൊടുത്ത് പള്‍സറുമെടുത്ത് നേരെ അണ്ണാനഗര്‍! ടമാര്‍! മുന്‍‌ചക്രം ഫ്ലാറ്റ്. വേറെ വഴിയൊന്നുമില്ല... ഷെയര്‍ ആട്ടോ. 13 രൂപ കൊടുത്ത് ജി.എന്‍ ചെട്ടി രോഡ്-വള്ളുവര്‍ കോട്ടം-ലയോള-നെത്സണ്‍ മാണിക്ക്യം റോഡ്-അമിഞ്ജിക്കര(അമൈന്ത കരൈ)-റൌണ്ടാന കറങ്ങി അയ്യപ്പന്‍ കോവിലില്‍ ഇറങ്ങ് നടന്നു. പെര്‍ഫക്റ്റ് കോര്‍ഡിനേഷന്‍. പാര്‍ക്കില്‍ മൂന്ന് പേരൊഴികെ ബാക്കിയെല്ലാരും എത്തിയിരിക്കുന്നു. ഞാനും ബെന്നിച്ചനും ദില്‍ബനും.

ഞാന്‍ പാര്‍ക്കിന്റെ പിറകിലും ബാക്കി എല്ലാരും മുന്നിലും. ഒരു വിധം തപ്പിപ്പിടിച്ച് കൂട്ടത്തിലെത്തിപ്പെട്ടു. ആനക്കൂട്സ്, കാളിയന്‍സ്, വിവി, പിന്നെ ഒരു പുതുമുഖം (ബ്ലോഗില്ല) ശ്രീ ലൌ മൂണ്‍ (കട്: വീണ). തുമ്പന്‍ ചിക്കന്‍ വാങ്ങാന്‍ പോയ പോലെ അവിടെ സ്കേറ്റിങ് റിങ്ങില്‍ ഇരുന്നു. ഇതിനിടെ തന്നെ ദില്‍ബനെ വരവേല്‍ക്കാന്‍ ബലൂണ്‍സെറ്റ്, പീപ്പി, ഡും ഡും തുടങ്ങി തട്ട്‌പൊളിപ്പന്‍ ഐറ്റംസ് ഒക്കെ റെഡിയായി. ഭയങ്കര ഡീഹൈഡ്രേഷന്‍... ഇന്ന് റെക്കോര്‍ഡ് ചൂട്- 44! എല്ലാരും പോയി ഓരോ കരിക്ക് വീതം കുടിച്ചു. അതില്‍ പ്രേമേട്ടന് കിട്ടിയത് തേങ്ങാ, എനിക്ക് കിട്ടിയത് കൊച്ചിങ്ങാ! പിന്നെ ബൂലോകമല്ലേ? കമന്റുകളൊക്കെ വരണമല്ലൊ... അത് കൊണ്ട് തേങ്ങയടി കണ്ട്രാക്ക് മ്മ്‌ള സുല്ലണ്ണനും പിന്നെ വിശിഷ്ടാതിഥി ദില്‍ബനും ഡെഡിക്കേറ്റ് ചെയ്ത് പൊന്നമ്പലം ഒരെണ്ണം എക്സ്ട്രാ കുടിച്ചു. പിന്നെ തോന്നി, ഇനി ദില്‍ബന്‍ എവിടാന്ന് കണ്ട് പിടിക്കാന്‍ ഒരു കാക്കാലത്തിയോട് ചോദിച്ചാലോ എന്ന്. കണ്ടുപിടിച്ചു, ഒരു കാക്കാലത്തിയെ. അവര് പറഞ്ഞു “ദില്‍ബയ്യാ‍ എങ്കേന്ന് തെരിയല തമ്പീ” എന്ന്. ശരി എന്തായാലും വന്നുപെട്ടു ഇനി ഭാവിഭൂതാതി കൊണാണ്ടര്‍ എന്താണെന്ന് നോക്കാം. ആദ്യം ലോനപ്പനെ കയറ്റി വിട്ടു. അവര്‍ പറഞ്ഞതെല്ലാം കിറു കൃത്യം, കറകറക്റ്റ്. കൂടെ നിക്കുന്ന ഒരുത്തനേം നമ്പണ്ടാ, നല്ലത് വിചാരിച്ച് വല്ലതും ചെയ്താല്‍ ഏണിയാവും... നോട്ട് ദ പോയിന്റ്- രണ്ട് ഭാര്യാ യോഗം കാണുന്നു! കടല്‍ കടക്കും (ഇല്ലെങ്കീ ഞങ്ങള് കടത്തും) എന്നൊക്കെ അവര് പറഞ്ഞു. അങ്ങനെ കൈ നോട്ടവും, പച്ചി ശാസ്ത്രവുമൊക്കെയായി ഒരൊന്നൊന്നര മണിക്കൂര്‍ മാറിക്കിട്ടി, ഒപ്പം ഒരു 75 രൂപയും. (ഇങ്ങോരുടെ ഈ ഊശാന്താടിയും ഒരു ഒണക്ക സൂസും സാസ്സും ഒക്കെ കണ്ടപ്പ തന്നെ തള്ളക്ക് ഇയാള് സോഫ്റ്റ്വേറുകാരനാണെന്ന് മനസ്സിലായിക്കാണും അതല്ലെ കടല്‍ കടക്കുന്നതിനെ പറ്റി പറഞ്ഞ് ഒന്ന് സുഖിപ്പിച്ച് വിട്ടത്..!! ലോനപ്പന്‍ മറ്റേ സ്വഭാവം കാണിച്ചു... 75 രൂപാ കൊടുക്കേണ്ടതിന് പകരും 60 രൂപാ കൊടുത്തു. അവര്‍ രണ്ട് നരിച്ചില് പിള്ളാരെ വിളിച്ചു. ഒന്നു 6 വയസ് മറ്റേതിന് ഒരു 10 വയസ്സ് അതില്‍ കൂടുതല്‍ കാണില്ല. രണ്ടും കൂടെ ലോനപ്പനെ വടി കൊണ്ട് തല്ലി ഒരു സൈഡാക്കി. പിന്നെ കാക്കാലത്തിക്ക് 80-ഉം, പിള്ളാര്‍ക്ക് 20-ഉം കൊടുത്ത് സോള്‍വാക്കി. ഇപ്പൊ ആ പിള്ളാര്‍ ലോനപ്പന്റെ ബോഡിഗാര്‍ഡ്സ് ആണ്. ഇന്ന് അപ്പോയിന്‍‌മെന്റ് കിട്ടി(പച്ചാള്‍സ്, ബീ കെയര്‍ഫുള്‍).


പിന്നെ നേരെ വിട്ടു ടവറിലേക്ക്...പണ്ട് ഒരാളെ അവിടെ വച്ച് ദാസനും വിജയനും കൂടി തട്ടിയിട്ടുണ്ട്. അതെ മി. പവനായി. അങ്ങനെ ഞങ്ങളെല്ലാം കൂടി പവനായി ശവമായ സ്ഥലത്തേക്ക് പോയി.


ടവറിന്റെ താഴെ എത്തിയപ്പൊ ഒരു കാര്യം മനസ്സിലായി. ലോനപ്പന് പൊക്കം പേടിയാണ്. ഹൈറ്റോഫോബിയ ഹൈറ്റോഫോബിയ!! എങ്കിലും ഞങ്ങള്‍ ഒരു രൂപാ ടിക്കറ്റ് എടുത്ത് മുകളിലേക്ക് കയറാന്‍ തുടങ്ങി. പോകുന്ന വഴിക്ക് പല പല ഗ്രാഫിറ്റികളും കണ്ടു. നമ്മടെ നാട്ടാരുടെ ഒരു കാര്യേ. മുകളിലേക്ക് കയറും തോറും ഒരു കാര്യം എല്ലാരും ശ്രദ്ധിച്ചു. ലോനക്ക് ഒരു എര്‍ത്തിങ് ഇല്ലാതെ നില്‍ക്കാന്‍ പറ്റില്ല. കയ്യും ക്ആലുമൊക്കെ വിറക്കുന്നു.


ഏറ്റവും മുകളില്‍ എത്തിയാല്‍ ചെന്നൈ സിറ്റിയുടെ ഒട്ടു മുക്കാല്‍ ഭാഗവും കാണാം. ഞങ്ങള്‍ അവിടെ നിന്ന് ദില്‍ബനെ തിരഞ്ഞു. ഒരു റ്റെലിസ്കോപ്പിന്റെ കുറവുണ്ടായിരുന്നു. അത് ഞങ്ങള്‍ കാമറയുടെ 3ക്ഷ് ഒപ്റ്റിക്കല്‍ സൂം വച്ച് അഡ്ജസ്റ്റ് ചെയ്തു. അങ്ങനെ കാത്ത് കാത്തിരുന്നെന്റെ കാലു കിഴച്ചല്ലൊ... സംസാരം കേള്‍ക്കാനെന്റെ മനസ്സു കൊതിച്ചല്ലോ എന്ന മാപ്പിള പാട്ടും പാടി നിക്കുമ്പോഴുണ്ട് ലോനയുടെ ഒരു കണ്ടുപിടുത്തം. വാനര രാജന്‍ ബാലിക്കും ഹൈറ്റോഫോബിയ ആയിരുന്നൂത്രേ അതുകൊണ്ടാണ് ഗന്ധമാദന പര്‍വ്വതത്തില്‍ കയറി സുഗ്രീവനോട് യുദ്ധം ചെയ്യാത്തതെന്ന്. പിന്നെ തര്‍ക്കം. സുഗ്രീവന്‍ കയറിയത് ഗന്ധമാദനത്തിലാണോ ഋഷിമൂകാചലത്തിലാണോ എന്ന്. ബെറ്റ് ഒരു കുപ്പി.. ഫാന്റാ. പിന്നെ എക്സ്പേര്‍ട്ട് റഫറന്‍സിനായി പൊന്നമ്പലത്തിന്റെ മാതാശ്രീയെ ഫോണില്‍ വിളിച്ച് ചോദിച്ച് ബെറ്റ് കണ്‍ഫേം ചെയ്തു. പൊന്നമ്പലം ജയിച്ചു. അങ്ങനെ നേരെ താഴേക്ക്. ഇതിനിടെ താഴോട്ടിറങ്ങാന്‍ ബങ്കി ജമ്പിങ്, റപ്പല്ലിങ് തുടങ്ങി അതി നവീന രീതികളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു. നടന്നിറങ്ങാന്‍ മടി. അത് പറഞ്ഞാ മതിയല്ലൊ.


അങ്ങനെ താഴെയെത്തി. അപ്പൊഴുണ്ടെ വെറുതെയിരുന്ന് ബോറടിച്ച പീപ്പീ ഡും ഡും ടീം പാട്ട് വായിച്ച് തുടങ്ങി. പിന്നെ അവരുടെ ഒക്കെ ഫോട്ടോ എടുത്ത് ഞങ്ങള്‍ പതുക്കെ പാര്‍ക്കിന് വെളിയിലെത്തി ഒരു ബോട്ടില്‍ സ്പ്രൈറ്റ് പൊട്ടിച്ച് ഉണ്ണാക്കിലൊഴിച്ച്, കാര്‍ബണേറ്റഡ് ഡ്രിങ്കും വര്‍ത്തമാന കാല ജീവിതവും എന്ന വിഷയത്തില്‍ ഒരു സിമ്പോസിയവും നടത്തി. അടുത്തത് ശ്രീ ധര്‍മ്മ ശാസ്താ ദര്‍ശനം. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ച് പ്രാര്‍ത്ഥിച്ചു. ജങ്ഷനിലെത്തി ഒരു ഷെയര്‍ ആട്ടോ പിടിച്ചു അഞ്ച് പേരും കേറി.


കാളിയന് ഡീലക്സ് സീറ്റ് കിട്ടി. ആട്ടോ ഓടി. പെട്ടെന്നൊരു സംശയം...

ലോകത്തില്‍ തന്നെ ആദ്യമായാണ്‌ ഇത്ര പൊക്കത്തില്‍ വച്ച് ഒരു ബൂലോക സംഗമം നടത്തുന്നത്. ആദ്യമായാണ് വിശിഷ്ടാതിഥിക്ക് ബലൂണുകള്‍ കൊണ്ട് സ്വീകരണമൊരുക്കുന്നത്. ആദ്യമായാണ് ബാന്‍ഡ് മേളത്തോടെ വരവേല്‍ക്കുന്നത്...

“ഈ ദില്‍ബനിതെവിടെ പോയി!”

11 comments:

ikkaas|ഇക്കാസ് said...

ഹഹഹ വിവരണം രസിച്ചു പൊന്നമ്പലമേ.. ന്നാലും ദില്‍ബാ.. കൊച്ചീലു വന്നു രാത്രി മുഴുവന്‍ കറന്റില്ലാതെ, ബാല്‍ക്കണിയില്‍ മനോരമ വിരിച്ച് കൊതുകിന്റെ കുത്തും കൂടെ സാന്‍ഡോസിന്റെ കുത്തല്ലേ കൊതു.. പാട്ടും സഹിച്ച് ഉറക്കം നടിച്ച് നേരം വെളുപ്പിച്ച ഒരു കഥയുണ്ട് ദില്‍ബന് ഒരായുസ്സു മുഴുവന്‍ ഓര്‍ക്കാന്‍. ഇനി അതെങ്ങാന്‍ ആവര്‍ത്തിച്ചാലോന്ന് പേറ്റിച്ചാണോ വരാഞ്ഞത്? അതോ ഫ്ലൈറ്റ് മിസ്സായോ??

പൊന്നമ്പലം said...

ആ ചെക്കന്‍ ഫ്ലൈറ്റും കൊണ്ട് സ്പെന്‍സറിനകത്തുണ്ടായിരുന്നു എന്നാണ് ഇന്റല്ലിജന്‍സ് റിപ്പോര്‍ട്ട്!

sandoz said...

പിന്നേ...നിങ്ങളെ കാണാന്‍ അല്ലേ....അവന്‍ അത്രേം ബുദ്ധിമുട്ടി അവിടെം വരെ വന്നത്‌...പൊന്നു പറഞ്ഞത്‌ മാതിരി അവന്‍ ഫ്ലൈറ്റുമയി സ്പെന്‍സറില്‍ കേറീത്‌ തന്നെയാ......

[ഇക്കാസേ.....ഇവിടുന്നൊരു 5 പാക്കറ്റ്‌ കള്ളക്കടത്ത്‌ സാധനം അയച്ച്‌ തരാം...മാനം കെടുത്തരുത്‌...ഞാന്‍ തോറ്റു...കീഴടങ്ങി...]

തമനു said...

പൊന്നലമ്പേ,

കൊച്ചിയില്‍ പോയതിന്റെ കടം ഇതു വരെ ആ ചെറുക്കന്റെ മാറിയിട്ടില്ലത്രേ.. (പേടീം).

സാന്‍ഡോസോ, ഇക്കാസോ ചെന്നൈയ്ക്ക്‌ വരുന്നെന്നെങ്ങാനും ആരേലും പറഞ്ഞാരുന്നോ..

അതു വല്ലതും ആയിരിക്കും വരാഞ്ഞേ, അല്ലാതെ വല്ലവന്റേം ചെലവില്‍ ഒരു നാരങ്ങാ വെള്ളമെങ്കിലും കിട്ടുന്ന പരിപാടിയാണേല്‍ ദിലബന്‍ ഒഴിവാക്കുന്നതല്ല.

ഓടോ 1 : ആ അവസാനത്തെ ഫോട്ടോയില്‍ കാണുന്നത്‌ ഓട്ടോയാ ...? (ആണെങ്കില്‍ എന്റമ്മേ ... എന്തരോട്ടോ !!!, അല്ലെങ്കില്‍ ..@#$#@$).

ഓടോ 2 : ആ ദില്‍ബന്‍ എന്നേപ്പോലൊരു പാവമായതു കൊണ്ടല്ലേ, എല്ലാരും അവന്റെ മേത്തോട്ട് കുതിര കേറുന്നേ... പാവം.

Kiranz..!! said...

ഹെ.ഹെ..അപ്പോ ദില്ലന്‍ വരാതെ അവനെവിടെപ്പോയി :),ശ്ശേഡാ വീട്ടില്‍ നിന്നിറങ്ങിയതാണല്ലോ..:)

പോന്നൂ..അപ്പോ ഒരു മീറ്റ് കൂടിയല്ലേ..കങ്കാരുലേഷംസ്..!

കുട്ടന്മേനൊന്‍::KM said...

പാവം ദില്‍ബല്‍. മനസ്സമാധാനത്തോടെ കോടമ്പാക്കത്തെ സണ്‍&സാന്‍ഡ് ഹോട്ടലില്‍ ഒരു സണ്‍ബാത്ത് നടത്താമെന്ന് വെച്ചാല്‍ ഈ ബാച്ചിക്കശ്മലന്‍സ് സമ്മതിക്കില്ലാന്ന് വെച്ചാല്‍ വലിയ കഷ്ടം തന്നെയാണെന്ന് ദില്‍ബന്റെ മനസ്സ് പറയുന്നുണ്ടാവും.

ഉണ്ണിക്കുട്ടന്‍ said...

അല്ലേലും ഈ പൊന്നു ഇങ്ങനേയാ ഞാന്‍ നാട്ടീപ്പോണ സമയം കവടി നിരത്തി കണ്ടുപിടിച്ചു മീറ്റിക്കളയും . അങ്ങനെത്തന്നെ വേണമെടാ..ഹഹ. (ചുമ്മാ..ഇനീം വീളിക്കണോട്ടാ..)പിന്നെ ഞാന്‍ ബംഗ്ലൂരീന്ന് ദില്‍ബനെ വിളിച്ചിരുന്നു രാവിലേ 11 മണിക്ക് ,.. വിവി വിളിക്കാന്‍ തമസിച്ചെന്നും അവന്‍ വേറെന്തോ തിരക്കിലായിപ്പോയെന്നും പറഞ്ഞിരുന്നു. നീയൊക്കെ ചുമ്മ ടവറിന്റെ മേലെ വലിഞ്ഞു കേറീല്ലേ.. ദില്‍ബന്‍ വന്നിരുന്നെങ്കില്‍ ആ ടവര്‍ ....ഹൊ..

ഉണ്ണിക്കുട്ടന്‍ said...

കുട്ടന്‍മേനോനേ ഈ സമയത്ത് ചെന്നൈയില്‍ ദില്‍ബന്‍ സണ്‍ബാത്ത് നടത്താന്‍ കിടന്നാല്‍ പിന്നെ "ദില്‍ബന്‍ തന്തൂരി" എന്നു പറഞ്ഞു പ്ലേറ്റില്‍ വെക്കാനേ കൊള്ളൂ. ഈ അഗ്നിനഷ്കത്രം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ലോ..ഹൌ..!! എവീടൊന്നൊക്കെയാ ചൂടു വരുന്നേ.. മൊളീന്ന് താഴേന്ന് സൈഡീന്ന്.

ഏറനാടന്‍ said...

പൊന്നമ്പലമേ.. എനിക്കപ്പഴേ അറിയാമായിരുന്നു ദില്‍ബന്‍ ഇങ്ങനെയാണെന്നത്‌! സസ്‌പെന്‍സ്‌ പൊളിക്കുന്നില്ല. കൊള്ളാം അണ്ണാനഗര്‍ മീറ്റ്‌ വിശേഷങ്ങള്‍!

ഉണ്ടാപ്രി said...

അയ്യോ..മിസ്സായല്ലോ മാഷേ..
ഇനിയെന്നാ അടുത്ത ചെന്നൈ സംഗമം.
വിവരണം നന്നായിട്ടുണ്ട്‌..

ഗുണ്ടൂസ് said...

Onnu parayaamaayirunnu.. arinjondalle e oppichathu..